തിരുവനന്തപുരം: മദ്യവില്‍പ്പനയില്‍ വലിയ മാറ്റത്തിന് ബിവറേജസ് കോര്‍പറേഷന്‍ ഒരുങ്ങുന്നു. ഒന്നരലിറ്ററിന്‍റേയും രണ്ടേകാല്‍ ലിറ്ററിന്‍റേയും ബോട്ടിലുകളില്‍ മദ്യം വില്‍പ്പനക്കെത്തും. പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കും. ഫെബ്രുവരി 1 മുതല്‍ വലിയ ബോട്ടലുകളില്‍ മദ്യം വില്‍പ്പനക്കെത്തും. വലിയ ബോട്ടിലുകളില്‍ മദ്യം വാങ്ങുന്നതോടെ വില്‍പ്പനശാലകളിലെ തിരക്ക് കുറക്കാനാകും.
വിതരണക്കാര്‍ ബെവ്കോക്ക് നല്‍കുന്ന മദ്യത്തിന്‍റെ അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനയാണ് അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പുതുക്കിയ മദ്യവില ഫെബ്രുവരി 1 മുതല്‍ നിലവില്‍ വരും. മദ്യവില കൂടുന്ന സാഹചര്യത്തില്‍ വലിയ ബോട്ടിലുകളില്‍ വാങ്ങുന്നത് ഉപഭോക്താക്കള്‍ക്ക് ലാഭമായിരിക്കും. ബെവ്കോയുടെ വരുമാനത്തില്‍ കാര്യമായി ഇടിവുണ്ടാവുകയുമില്ല. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബെവ്കോയുടെ മദ്യവില്‍പ്പനയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. വലിയ ബോട്ടിലുകളിലെ മദ്യ വില്‍പ്പന മദ്യ ലഭ്യത കൂട്ടുമെന്നാണ് പ്രതീക്ഷ. മദ്യവില്‍പ്പനയില്‍ അടിമുടി മാറ്റത്തിനാണ് ബെവ്കോ തയ്യാറെടുക്കുന്നത്. രണ്ടേകാല്‍ ലിറ്ററിന്‍റേയും ഒന്നരലിറ്ററിന്‍റേയും ബോട്ടിലുകള്‍ ഇതാദ്യമായി വില്‍പ്പനക്കെത്തുകയാണ്. ബെവ്കോക്കും ഉപഭോക്താക്കള്‍ക്കും ഇത് കൊണ്ട് ഗുണമുണ്ടെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.