കർഷക സമരം; ഐഎംസിസി ജിസിസി കമ്മറ്റി ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു

kisaan i m c c vebinar

ബഹറൈൻ: കേന്ദ്ര സർക്കാരിന്റെ കർഷക നിയമത്തിനെതിരെ, റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ കർഷകർ നടത്തുന്ന ട്രാക്റ്റർ റാലിക്ക് അഭിവാദ്യമർപ്പിച്ച് ഐഎംസിസി ജിസിസി കമ്മറ്റി ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു. റിപ്പബ്ലിക്ദിനത്തിന്റെ തലേദിവസം ഓൺലൈൻ ആയി നടന്ന സംഗമം ലോക്താന്ത്രിക് ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

കോർപറേറ്റുകൾക്ക് വേണ്ടി കർഷകന്റെ നട്ടെല്ലൊടിക്കുന്ന നിയമമാണിതെന്നും കർഷകർക്ക് കാലങ്ങളായി തങ്ങളുടെ ഉൽപ്പന്നങ്ങൾ സ്വതന്ത്രമായി വിൽക്കാനുള്ള അവകാശം ഇല്ലാതാകുകയും ആത്യന്തികമായി വിളകളുടെ വില നിയന്ത്രണം പൂർണ്ണമായും കോർപറേറ്റുകളുടെ കയ്യിൽ വരുകയും ചെയ്യുന്ന അപകടമാണ് പുതിയ കർഷക നിയമ ഭേദഗതിയുടെ ചതിക്കുഴിയെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ കമ്പനികളുടെ ആഗ്രഹമനുസരിച്ച് കൃത്രിമ ക്ഷാമവും പൂഴ്ത്തിവെപ്പുമൊക്കെ ഉണ്ടാക്കാനും സർക്കാരുകളുടെ നേതൃത്വത്തിലുള്ള പൊതുവിതരണ സംവിധാനങ്ങൾ പൂർണമായും തകരാനും ഈ നിയമ ഭേദഗതികൾ ഇടവരുത്തും. കരാർ നിയമങ്ങളിൽ ലംഘനമുണ്ടായാൽ കർഷകർക്ക് യാതൊരു നിയമപരിരക്ഷയും ഉണ്ടാകില്ല എന്നതും കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക് വേണ്ടി ഉണ്ടാക്കിയ ഈ കരിനിയമത്തിന്റെ ഭാഗമാണെന്നും ഡോ. വർഗീസ് ജോർജ്ജ് കൂട്ടിച്ചേർത്തു.

രാജ്യത്തിന് അന്നമൂട്ടുന്ന കർഷകരെ ബാധിക്കുന്ന പ്രതിസന്ധിയിൽ അവരോടപ്പം നിൽക്കേണ്ടത് പ്രവാസികളുൾപ്പടെ ഓരോ ഇന്ത്യക്കാരന്റെയും കടമയാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. ഐഎംസിസി ജിസിസി ചെയർമാൻ സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു. ‘പ്രതിഭ’ ബഹറൈൻ സെക്രട്ടറി ലിവിൻ കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജിസിസി ജനറൽ കൺവീനർ ഖാൻ പാറയിൽ സ്വാഗതവും കൺവീനർ റഫീഖ് അഴിയൂർ നന്ദിയും പറഞ്ഞു.

ജിസിസി ഐഎംസിസി ട്രഷറർ സയ്യിദ് ശാഹുൽ ഹമീദ്, സൗദി കമ്മറ്റി ജനറൽ സെക്രട്ടറി ഹനീഫ് അറബി, ബഹറൈൻ കമ്മറ്റി പ്രസിഡണ്ട് മോയ്തീൻകുട്ടി പുളിക്കൽ, യുഎഇ കമ്മറ്റി സെക്രട്ടറി റഷീദ് തൊമ്മിൽ, കുവൈത്ത് കമ്മറ്റി പ്രസിഡണ്ട് ഹമീദ് മധൂർ, ഖത്തർ കമ്മറ്റി ട്രഷറർ ജാബിർ പിഎൻഎം എന്നിവർ പ്രസംഗിച്ചു.

ജിസിസി എക്സിക്യൂട്ടിവ് അംഗങ്ങളായ എഎം അബ്ദുള്ളക്കുട്ടി, സുബൈർ ചെറുമോത്ത്, മുഫീദ് കൂരിയാടൻ, ഷരീഫ് താമരശ്ശേരി, ഹാരിസ് വടകര, വിവിധ ഐഎംസിസി ഘടകങ്ങളെ പ്രതിനിധീകരിച്ച് കാസിം മലമ്മൽ (ബഹറൈൻ), ഷരീഫ് കൊളവയൽ (ഒമാൻ), നാസർ കുറുമാത്തൂർ, ടികെ റഷീദ് (റിയാദ്), മനാഫ് കുന്നിൽ (ഷാർജ), മൻസൂർ വണ്ടൂർ, മൊയ്‌തീൻ ഹാജി (ജിദ്ദ), ഇകെകെ റഷീദ്, യു. റൈസൽ (ഖത്തർ), അബൂബക്കർ പയ്യാനക്കടവൻ, ഉമ്മർ കുളിയാങ്കൽ, ഖാലിദ് ബേക്കൽ (കുവൈത്ത്), സമീർ പിഎ കോഡൂർ, സാലിഹ് ബേക്കൽ (അജ്‌മാൻ), എൻകെ ബഷീർ (അൽ ഖസീം), റാഷിദ് കോട്ടപ്പുറം (ദമ്മാം), ഖലീൽ ചട്ടഞ്ചാൽ (അൽ ഖോബാർ), സലിം കൊടുങ്ങല്ലൂർ (അൽ ഖുറയാത്ത്), മാസിൻ കെസി (അബുദാബി), അബ്ദുൽ കരീം, നവാഫ് ഓസി (ജുബൈൽ), നൗഷാദ് മാരിയാട് (മക്ക), അബ്ദുൽ റഹിമാൻ ഹാജി (അബഹ), തുടങ്ങി നിരവധി ഭാരവാഹികൾ ഐക്യദാർഢ്യമർപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!