എഴുപത്തി രണ്ടാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഐ.സി.ആർ.എഫ് ടീം വിവിധ ലേബർ ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ വിതരണം ചെയ്തു

WhatsApp Image 2021-01-26 at 6.44.44 PM

മനാമ: എഴുപത്തി രണ്ടാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയെ പ്രതിനിധീകരിച്ച് വിവിധ ലേബർ ക്യാമ്പുകളിലേക്ക് ഡ്രൈ റേഷൻ കിറ്റുകൾ, പുനരുപയോഗിക്കാവുന്ന ഫെയ്സ് മാസ്കുകൾ, ആന്റി ബാക്ടീരിയൽ സോപ്പുകൾ, ടൂത്ത് പേസ്റ്റ്, ബോധവൽക്കരണ ഫ്ലയറുകൾ തുടങ്ങിയവ വിതരണം ചെയ്യാൻ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ( ഐ.സി.ആർ.എഫ്.) ടീം ഇന്ന് തുടക്കം കുറിച്ചു. തുബ്ലിയിലുള്ള ഒരു ലേബർ ക്യാമ്പിൽ 200 ഓളം തൊഴിലാളികൾക്കുള്ള ആവശ്യ സാധനങ്ങൾ ഇന്ന് വിതരണം ചെയ്തു

അരുൾ‌ദാസ് തോമസ് – ഐ‌.സി‌.ആർ‌.എഫ്. ചെയർമാൻ, ജോൺ ഫിലിപ്പ് – ഐ‌.സി‌.ആർ.‌എഫ്. ജനറൽ സെക്രട്ടറി, സുരേഷ് ബാബു – ഐ.സി.ആർ.എഫ്. ഫേസ് മാസ്ക് വിതരണ കോർഡിനേറ്റർ, മുരളികൃഷ്ണൻ – ഐ.സി.ആർ.എഫ്. വോളണ്ടിയർ എന്നിവർ ഇന്നത്തെ വിതരണ വേളയിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!