മനാമ: ബഹ്‌റിനിലെ പ്രമുഖ ക്ലബ്ബായ എഫ്.സി കേരള അണിയിച്ചൊരുക്കിയ അൽയുസുഫ് എക്സ്ചേഞ്ച് സ്പോൺസർ ചെയ്ത ജി.സി.സി കപ്പ് സീസൺ 2 വിൽ ഐ.എസ്.എഫ് എഫ്.സി ജേതാക്കളായി.
ഫെബ്രുവരി 14 മുതൽ അൽ അഹ്‍ലി സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെട്ട ടൂർണമെന്റിൽ ബഹ്‌റൈനിലെ മുൻനിര 12 ടീമുകളാണ് പങ്കെടുത്തത്. ഫൈനൽ മത്സരത്തിൽ കെ.എം.സി.സി എഫ് .സി യെ പരാജയപ്പെടുത്തിയാണ് ഐ.എസ്.എഫ് എഫ്.സി ചാമ്പ്യൻമാരായത്. ഇന്ന് വരെ കണ്ടിട്ടില്ലാത്ത രീതിയിൽ കാണികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞ അൽ അഹ്‍ലി സ്റ്റേഡിയത്തിൽ ആവേശകരമായ മത്സരങ്ങളാണ് അരങ്ങേറിയത്. രാഷ്ട്രിയ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ മത്സരങ്ങൾ കാണാനും സമ്മാനങ്ങൾ നൽകാനും സന്നിഹിതരായിരുന്നു.