മനാമ: 72- മത് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് മുഹറഖ് മലയാളി സമാജം മഞ്ചാടി ബാലവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ജാസ്മിൻ മുഹമ്മദ് (ന്യൂ ഇന്ത്യൻ സ്കൂൾ),അഫ്രിൻ അഫ്‌സലുൽ (ഇബ്നുഹതം ഇസ്ലാമിക് സ്കൂൾ) എന്നിവർ ഒന്നാം സ്ഥാനവും ജാസിർ മുഹമ്മദ്(ന്യൂ ഇന്ത്യൻ സ്കൂൾ),സാരംഗ് അനിൽകുമാർ (ഇന്ത്യൻ സ്കൂൾ) എന്നിവർ രണ്ടാം സ്ഥാനവും മുഹമ്മദ് അദ്നാൻ (പീവീസ് മോഡൽ സ്കൂൾ നിലമ്പുർ), ദിയപ്രമോദ് ദിഷപ്രമോദ്(ഇന്ത്യൻ സ്കൂൾ), ദേവ്നന്ദ്(ഗുരുദേവ സ്കൂൾ),ശ്രെയദിനേശ്(ഏഷ്യൻസ്കൂൾ) എന്നിവർ മൂന്നാം സ്ഥാനവും നേടി. അമ്പതിൽപരം കുട്ടികൾ പങ്കെടുത്ത ക്വിസ് മത്സരത്തിനു ശ്രീ ആനന്ദ് വേണുഗോപാൽ, ശ്രീമതി സുജ ആനന്ദ് എന്നിവർ നേതൃത്വം നൽകി.
