മനാമ: ബഹ്‌റൈനിൽ വച്ച് മരണപ്പെട്ട ആലപ്പുഴ, നൂറനാട് സ്വദേശി സുഭാഷ് ജനാർദ്ദനന്റെ കുടുംബത്തിന്, നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ സഹായധനം കൈമാറി. ആലപ്പുഴ ജില്ലയിലെ നൂറനാട്, ചുനക്കര, താമരക്കുളം, പാലമേൽ പഞ്ചായത്തുകളിലും പരിസരപ്രദേശങ്ങളിൽ നിന്നുമായുള്ള ബഹ്‌റൈൻ പ്രവാസികളുടെ ഈ കൂട്ടായ്മ, അംഗങ്ങളിൽ നിന്നും മറ്റു സുമനസുകളിൽ നിന്നും സമാഹരിച്ച 300,650 രൂപയാണ് സഹായധനമായി നൽകിയത്. തുക നിറക്കൂട്ടിന്റെ പ്രസിഡന്റ് ശ്രീ പ്രദീപ്, സുഭാഷിന്റെ ഭവനത്തിൽ വച്ച് ഭാര്യ ബിന്ദുവിന് കൈമാറി.
ആലപ്പുഴ ജില്ലാപഞ്ചായത്ത് അംഗം ശ്രീ വിശ്വൻ പടനിലം, പാലമേൽ പഞ്ചായത്ത് പ്രെസിഡന്റ് ഓമന വിജയൻ , വാർഡ് മെമ്പർ ലളിത രവി, നിറക്കൂട്ട് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ സന്തോഷ് വർഗീസ്, ട്രെഷറർ ശ്രീ ഗിരീഷ് കുമാർ ഉളവുക്കാട് നവചേതന പ്രസിഡന്റ് പ്രദീപ്, പാലമേൽ സർവീസ് സഹകരണ ബാങ്ക് (4018)പ്രസിഡന്റ് വിനോദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നിറക്കൂട്ട് ഉൾപ്പെടെയുള്ള പ്രവാസി ജീവകാരുണ്യ സംഘടനകൾ നാടിനുവേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ശ്രീ വിശ്വൻ പടനില വും പഞ്ചായത്ത് പ്രസിഡന്റ് ഓമന വിജയനും അഭിപ്രായപ്പെട്ടു. സഹായമെത്തിക്കാൻ സഹകരിച്ച എല്ലാ സുമനസുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ പ്രസിഡന്റ് പ്രദീപും സെക്രട്ടറി പ്രകാശൻ നകുലനും നന്ദി അറിയിച്ചു.