മനാമ: ഖത്തറി തീരസംരക്ഷണ സേനയുടെ ആക്രമണത്തിൽ മരിച്ച ഒരു “നുഖാദ” യുടെ (ബോട്ട് ക്യാപ്റ്റൻ) അവകാശികൾ അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
ഖത്തറി കോസ്റ്റ് ഗാർഡിന്റെ ഭാഗത്ത് നിന്നും, ബോട്ടിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ക്യാപ്റ്റന്റെ അവകാശികളിൽ നിന്ന് നീതി ആവശ്യപ്പെട്ട് കൊണ്ട്, ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും, ആക്രമണത്തിൽ മത്സ്യ തൊഴിലാളികൾക്ക് പരിക്കേറ്റതായും പബ്ലിക് പ്രോസിക്യൂട്ടർ നവാഫ് അൽ അവധി പറഞ്ഞു.
മരണത്തിനും പരിക്കുകൾക്കും ഉത്തരവാദികളായ ഉദ്യോഗസ്ഥർ, അവകാശികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് പറഞ്ഞു കൊണ്ട് ഖത്തറിലെ യോഗ്യതയുള്ള സിവിൽ കോടതി പുറപ്പെടുവിച്ച അന്തിമ വിധിന്യായം നിലനിൽക്കെ, അവർക്കെതിരെ ക്രിമിനൽ വകുപ്പുകൾ ചുമത്തണമെന്ന് അവകാശികൾ ആവശ്യപ്പെട്ടതായി , അൽ അവധി പറഞ്ഞു.
കൊല്ലപ്പെട്ട ആളുടെ ബോട്ടുമായി കൂട്ടിയിടിച്ചതാണ് അപകടകാരണം എന്ന് ഖത്തർ കോസ്റ്റ് ഗാർഡിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി ബഹ്റൈൻ കോസ്റ്റ് ഗാർഡിൽ നിന്നും പബ്ലിക് പ്രോസിക്യൂഷന് ഒരു അറിയിപ്പ് ലഭിച്ചതായി കേസ് രേഖകൾ വ്യക്തമാക്കുന്നു.
അതേസമയം സംഭവത്തേക്കുറിച്ച് വിശദമായ അന്വേഷണത്തിന് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.
ഖത്തറി ബോട്ട് കൂട്ടിയിടിച്ചത് മനപൂർവമാണെന്നും, മനപ്പൂർവ്വമായി മരണത്തിലേക്ക് നയിച്ചതാണെന്നും വ്യക്തമാക്കിയ അവകാശികളേയും പരിക്കേറ്റ ഇരകളേയും പബ്ലിക് പ്രോസിക്യൂഷൻ കേട്ടതായി അൽ അവധി പറഞ്ഞു.
.
തന്നെ സഹായിക്കണമെന്ന് അഭ്യർഥിച്ചിട്ടും, ഖത്തരി സുരക്ഷാ ഉദ്യോഗസ്ഥർ നുഖാദയെ രക്ഷപ്പെടുത്താൻ വിസമ്മതിച്ചതായും, ഇരകൾ കൂട്ടിച്ചേർത്തു.
മത്സ്യത്തൊഴിലാളികളോട് ഖത്തറി അധികൃതർ മോശമായി ഇടപെട്ടതായും, പരിക്കുകൾ സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ നിഷേധിച്ചതായും ഇരകൾ പറഞ്ഞു.
സിവിൽ കേസിൽ പുറപ്പെടുവിച്ച വിധിയുടെ ഔദ്യോഗിക പകർപ്പ് ലഭിക്കുന്നതിന് ഖത്തറിലെ യോഗ്യതയുള്ള അധികാരികളുമായി ബന്ധപ്പെടാനും, സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ സ്വീകരിക്കുന്ന ക്രിമിനൽ നടപടികളെക്കുറിച്ച് അറിയാനും പബ്ലിക് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അൽ അവധി പറഞ്ഞു.