മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്നലെ ബഹ്‌റൈനിൽ പുതുതായി നിയമിതനായ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തി.
ബഹ്‌റൈൻ-ഇന്ത്യൻ ബന്ധത്തോടുള്ള രാജാവിന്റെ പൂർണ പിന്തുണയും പ്രതിബദ്ധതയും കിരീടാവകാശി ഊന്നിപ്പറഞ്ഞു.
COVID-19 നെ നേരിടാനുള്ള ശ്രമങ്ങൾക്കിടെ, ബഹ്‌റൈനും ഇന്ത്യയും തമ്മിൽ വർദ്ധിച്ചുവരുന്ന തന്ത്രപരമായ പങ്കാളിത്തത്തെ കിരീടാവകാശി പ്രശംസിച്ചു.
ആഗോള രോഗവ്യാപനം അഭിസംബോധന ചെയ്യുന്നതിൽ ഇന്ത്യ വഹിച്ച പങ്കിനെക്കുറിച്ചും, വാക്സിൻ വ്യവസായത്തിൽ ഇന്ത്യ നേടിയ വിജയത്തെക്കുറിച്ചും, കിരീടാവകാശി അഭിനന്ദനം അറിയിച്ചു.
പുതുതായി നിയമിതനായ ഇന്ത്യൻ അംബാസഡറെ തന്റെ ജോലി വിജയകരമായി പൂർത്തിയാക്കുവാൻ കഴിയട്ടേയെന്നും കിരീടാവകാശി ആശംസിച്ചു.