മുബൈ: മഹാരാഷ്ട്രയിൽ പോളിയോ തുള്ളിമരുന്നിന് പകരം സാനിറ്റൈസര്‍ നൽകിയതിനെത്തുടർന്ന് 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് വയസിന് താഴെയുള്ള 12 കുട്ടികളുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലെ ഭംബോറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കപ്‌സി സബ് സെന്ററിലാണ് സംഭവം നടന്നത്. കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്നിന് പകരം സാനിറ്റൈസര്‍ നല്‍കിയിട്ടുണ്ടെന്ന് മനസിലായതിനെത്തുടർന്ന് മാതാപിതാക്കളെ വീണ്ടും വിളിക്കുകയും കുട്ടികള്‍ക്ക് പോളിയോ തുള്ളികള്‍ നല്‍കുകയും ചെയ്തു. കുട്ടികളെ പിന്നീട് യവത്മാലിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആരോഗ്യ പ്രവര്‍ത്തകന്‍, ഡോക്ടര്‍, ആശ വര്‍ക്കർ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യും. അന്വേഷണം പുരോഗമിക്കുകയാണ്.