മനാമ: ആലിയിലെ റോഡ് 3029 (ഡ്രൈവർ പരിശീലന കേന്ദ്രത്തിന് സമീപം) ഉള്ള ഷെയ്ഖ് സായിദ് ഹൈവേ ജംഗ്ഷനിൽ പുതിയ ട്രാഫിക് സിഗ്നൽ ഏർപ്പെടുത്തുന്നതായി വർക്സ് മന്ത്രാലയം പ്രഖ്യാപിച്ചു. ട്രാഫിക് സിഗ്നൽ ഫെബ്രുവരി 4, വ്യാഴാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.