തണൽ സൗത്ത് സോൺ കമ്മിറ്റി രൂപീകരിച്ചു

thanal

മനാമ: തെക്കൻ മേഖലകളിൽ തണലിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി,പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിൽ കൂടുതൽ തണലിന്റെ സെന്ററുകൾ തുറക്കുവാനും വേണ്ടി 27 പേരടങ്ങുന്ന തണൽ സൗത്ത് സോൺ കമ്മിറ്റി രൂപീകരിച്ചു. തണലിന്റെ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് അബ്ദുൽ മജീദിന്റെ അദ്ധ്യക്ഷതയിൽ തുടങ്ങിയ യോഗത്തിൽ തണലിന്റെ ചെയർമാൻ ഡോക്ടർ ഇദ്‌രീസ് മുഖ്യ അതിഥിയായിരുന്നു. ഷിബു പത്തനംതിട്ട( പ്രസിഡന്റ് ), നൗഷാദ് മഞ്ഞപ്പാറ (ജനറൽ സെക്രട്ടറി), സിബിൻ സലീം (ചീഫ് കോർഡിനേറ്റർ), അബ്ദുൽവഹാബ് (ട്രഷറർ), മുഹമ്മദ് റിയാസ്, വിനു ക്രിസ്തി ( വൈസ് പ്രസിഡന്റ്), നവാസ് കുണ്ടറ, ജോഷി നെടുവേലി ( അസിസ്റ്റന്റ് സെക്രട്ടറി), നൗഷാദ് അടൂർ, ഗിരീഷ് ചുനക്കര ( അസിസ്റ്റന്റ് കോഡിനേറ്റർ), ജോയ് ( അസിസ്റ്റന്റ് ട്രഷറർ), അൻവർ ശൂരനാട്, നിസാർ കൊല്ലം, ബിനു കുന്നംതാനം, ജവാദ് വക്കം, രാജു പിള്ള, ശക്തി, അനസ് ബഷീർ, മുഹമ്മദ് ഇസ്മായിൽ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു. ഈ കമ്മിറ്റിയുടെ രക്ഷാധികാരികളായി അബ്ദുൽമജീദ് തെരുവത്ത്, ലത്തീഫ് ആയഞ്ചേരി, മുജീബ് റഹ്മാൻ, പി.വി രാധാകൃഷ്ണപിള്ള, ഡോക്ടർ സൈജു ഹമീദ്, സിയാദ് ഏഴംകുളം, ഡോക്ടർ ഫിറോസ്, പ്രിൻസ് നടരാജൻ എന്നിവരെയും തെരഞ്ഞെടുക്കപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!