ന്യൂഡൽഹി: അടുത്ത റിപ്പബ്ലിക് ദിന പരേഡ് സെന്‍ട്രല്‍ വിസ്ത വീഥിയിലായിരിക്കുമെന്ന് കേന്ദ്ര ഭവന-നഗരകാര്യ സഹമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. ഇന്ത്യാഗേറ്റിൽ സെന്‍ട്രല്‍ വിസ്ത അവന്യൂവിന്റെ ഭൂമി പൂജ ചടങ്ങിലാണ് അദ്ദേഹം ഈ കാര്യം പ്രഖ്യാപിച്ചത്. മൂന്ന് കിലോമീറ്റര്‍ ദീര്‍ഘമുള്ള സെന്‍ട്രല്‍ വിസ്ത വീഥിയുടെ വികസനത്തിനും പുനര്‍വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് തുടക്കം കുറിച്ചത്. സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നോര്‍ത്ത്, സൗത്ത് ബ്ലോക്കുകള്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെ നീണ്ടു നില്‍ക്കുന്ന വീഥിയില്‍ രാജ്പഥ്, അതിനോട് ചേര്‍ന്നുകിടക്കുന്ന പുല്‍ത്തകിടികളും കനാലും മരങ്ങളുടെ നീണ്ടനിരയും വിജയ് ചൗക്കും ഉള്‍ക്കൊള്ളുന്നുണ്ട്. ഡൽഹിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാകും സെന്‍ട്രല്‍ വിസ്തയെന്ന് മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.