bahrainvartha-official-logo
Search
Close this search box.

ഇന്റർനാഷണൽ ഹ്യൂമൻ ഫ്രറ്റേണിറ്റി ദിനം ആചരിച്ച് ബഹ്‌റൈൻ

fraternity

മനാമ: ബഹ്‌റൈൻ ഇന്റർനാഷണൽ ഹ്യൂമൻ ഫ്രറ്റേണിറ്റി ദിനം ആചരിച്ചു. ഹ്യൂമൻ ഫ്രറ്റേണിറ്റി ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്ത് മാനുഷിക മൂല്യങ്ങളെ ഒരു സംസ്കാരമാക്കി മാറ്റുന്നതിനുള്ള സമീപനത്തിന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് അഭിവാദ്യം അർപ്പിച്ച് കൗൺസിൽ ഓഫ് റെപ്രസന്റേറ്റീവ്‌സ് മനുഷ്യാവകാശ സമിതി പ്രസ്താവന ഇറക്കി. സഹവർത്തിത്വം, സഹിഷ്ണുത, സ്നേഹം, സാഹോദര്യം, സമാധാനം, ഐക്യം, സംഭാഷണം, ബഹുസ്വരതയോടുള്ള ആദരവ്, സാംസ്കാരികവും ബൗദ്ധികവുമായ വൈവിധ്യങ്ങൾ എന്നിവയുടെ മൂല്യങ്ങൾ ഏകീകരിക്കുന്നതിന് കാരണമായ നിരവധി പദ്ധതികൾ തുടക്കമിട്ടതിനെ ഉദ്ധരിച്ചുകൊണ്ട് രാജാവിന്റെ നേതൃത്വത്തിലുള്ള സമഗ്ര ദേശീയ വികസന മാർച്ചിന്റെ വെളിച്ചത്തിൽ ബഹ്‌റൈനിന്റെ മാനുഷിക സംരംഭങ്ങളെ കമ്മിറ്റി പ്രശംസിച്ചു.

2010 ൽ യുഎൻ പൊതുസഭ പ്രഖ്യാപിച്ച, ഫെബ്രുവരി ആദ്യ വാരത്തിൽ ആചരിക്കുന്ന, വേൾഡ് ഇന്റർഫെയ്ത്ത് ഹാർമണി വീക്കിനോട് യോജിച്ചുകൊണ്ടാണ് ഇന്റർനാഷണൽ ഹ്യൂമൻ ഫ്രറ്റേണിറ്റി ദിനം ആചരിക്കുന്നത്. ബഹ്‌റൈൻ , സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്ത്, മറ്റ് സഹോദര രാജ്യങ്ങൾ എന്നിവ സമർപ്പിച്ച പദ്ധതിയെ തുടർന്നാണ് ഈ ദിനാചരണം നടക്കുന്നതെന്ന് സമിതി അറിയിച്ചു.

സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം, ഐക്യം, സാഹോദര്യം എന്നീ മൂല്യങ്ങൾ മുഖമാക്കിയ ബഹ്‌റൈനിൽ മാനുഷിക മൂല്യങ്ങൾ ഏകീകരിക്കാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിലുള്ള സർക്കാരിന്റെ ശ്രമങ്ങളെ സമിതി അഭിനന്ദിച്ചു. കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടുന്നതിൽ ബഹ്‌റൈനിന്റെ മാനുഷിക സമീപനത്തെ സമിതി പ്രശംസിച്ചു. നിർബന്ധിത മുൻകരുതൽ നടപടികളും ആരോഗ്യ പ്രോട്ടോക്കോളുകളും നടപ്പിലാക്കാനുള്ള ശ്രമങ്ങളെ ഊന്നിപ്പറയുകയും, ആവശ്യമായ എല്ലാ പിന്തുണയും നൽകിക്കൊണ്ട്, എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും  കോവിഡ് 19 പരിശോധനകളും പ്രതിരോധ കുത്തിവയ്പ്പുകളും ഒരുപോലെ നൽകിയത് സമിതി സൂചിപ്പിക്കുകയും ചെയ്തു. പൗരന്മാരുടെയും പ്രവാസികളുടേയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള ബഹ്‌റൈൻ ടീമിന്റെ ശ്രമങ്ങളെ സമിതി അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!