മനാമ: ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സിന്റെ 53-ാം വാർഷികത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും, കിരീടാവകാശിയും, പ്രധാനമന്ത്രിയും, ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും, സേനയുടെ നിസ്വാർത്ഥ സേവനങ്ങളെ അഭിനന്ദിച്ചു.
വികസന നേട്ടങ്ങൾ, സ്ഥിരത, സമൃദ്ധി എന്നിവ സംരക്ഷിക്കുന്നതിലും മേഖലയിൽ സമാധാനവും സുരക്ഷയും കൈവരിക്കുന്നതിലും തങ്ങളുടെ ഉത്തരവാദിത്തവും പ്രധാന പങ്കും നിറവേറ്റുന്നതിൽ സൈന്യത്തിന് രാജാവിനോടുള്ള കൂറും വിശ്വസ്ഥതയും കിരീടാവകാശി പ്രത്യേകം പരാമർശിച്ചു.
ബഹ്റൈൻ പ്രതിരോധ സേന മികച്ച പരിശീലനം നേടിയവരാണെന്നും, ഏത് സാഹചര്യത്തിലും രാജ്യത്തെ സേവിക്കാൻ സന്നദ്ധരാണെന്നും രാജാവും വ്യക്തമാക്കി. ബിഡിഎഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, നാഷണൽ ഗാർഡ് കമാൻഡർ ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ ഈസ അൽ ഖലീഫ എന്നിവരേയും സുപ്രീം കമാൻഡർ കൂടിയായ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അഭിനന്ദിച്ചു.