ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബാൾ ക്ലബ് അംഗങ്ങൾക്ക് സ്വീകരണം നൽകി

ISF Team gathering
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്ബാൾ ക്ലബ് ജി സി സി കപ്പ് -19 സീസൺ 2 വിന്നേഴ്സ് കപ്പ് കരസ്ഥമാക്കിയതിന്റെ ഭാഗമായി ഹൂറ സാഗര്‍ റെസ്റ്റോറന്‍റില്‍ വെച്ച് വിജയഘോഷവും  സ്വീകരണവും നടന്നു.
മുന്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാനും, പ്രവാസികള്‍ക്കിടയിലെ അറിയപ്പെടുന്ന സാമൂഹീക പ്രവര്‍ത്തകനുമായ ശ്രീ ജോണ്‍ അബ്രഹാം ഉത്ഘാടനം നിര്‍വഹിച്ചു. ടൂര്‍ണമെന്‍റില്‍ മൂന്നു വ്യക്തിഗത ട്രോഫിയും ഫുട്ബാൾ ക്ലബ് കരസ്ഥമാകിയിരുന്നു. ഫൈനൽ മത്സരത്തിൽ KMCC യെ ഒരു ഗോളിന് തോൽപ്പിച്ച് കൊണ്ടായിരുന്നു ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ക്ലബ് കപ്പ് കരസ്ഥമാക്കിയത്. കളിയില്‍ പങ്കെടുത്ത മുഴുവൻ കളിക്കാർക്കും സർട്ടിഫിക്കറ്റ് ഓഫ് അപ്പ്രീസിയേഷൻ അവാര്‍ഡ് സമ്മാനിച്ചു.
ചടങ്ങില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡന്‍റ്  ജവാദ് പാഷ അധ്യക്ഷനായിരുന്നു. ജമാല്‍ മെഹിയുദ്ദീന്‍, യൂസഫ് അലി, ടീം കോച്ച് ഷബീര്‍, മാനേജര്‍മാരായ നിയാസ്, ലത്തീഫ്, മജീദ്, ശ്രീജിത്ത് എന്നിവരും പങ്കെടുത്തു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!