രാജാവും കിരീടാവകാശിയും പ്രാദേശിക വിഷയങ്ങൾ അവലോകനം ചെയ്തു

king2

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഇന്നലെ അൽ-സാഖിർ കൊട്ടാരത്തിൽ സ്വീകരിച്ചു. രാജാവും കിരീടാവകാശിയും ചേർന്ന് നിരവധി പ്രാദേശിക പ്രശ്നങ്ങളും വിഷയങ്ങളും അവലോകനം ചെയ്തു. വിശ്വസ്തരായ പൗരന്മാരുടെ പരിശ്രമത്തിനും നിശ്ചയദാർഢ്യത്തിനും രാജാവ് നന്ദി പറഞ്ഞു. വിവിധ മേഖലകളിൽ കൂടുതൽ പുരോഗതിയും നേതൃത്വവും കൈവരിക്കുന്നതിനുള്ള ശരിയായ പാതയിലാണ് ബഹ്റൈൻ എന്നും ഹമദ് രാജാവ് പറഞ്ഞു.

ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെ 53-ാം വാർഷികം പരാമർശിച്ച് സുപ്രീം കമാൻഡറായ രാജാവ്, ബി ഡി എഫിന്റെ സുപ്രധാന നേട്ടങ്ങളിൽ അഭിമാനം പ്രകടിപ്പിച്ചു, ആയുധങ്ങളുടെയും സൈനിക ഇൻസ്റ്റാളേഷനുകളുടെയും നിരന്തരമായ വികസനത്തെ രാജാവ് പ്രശംസിച്ചു. മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്ററിന്റെ ഉദ്ഘാടനത്തെയും രാജാവ് പ്രശംസിച്ചു. ഇത് പൗരന്മാർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ നൽകുന്ന നാഴികക്കല്ലുകളിലൊന്നാണ് എന്ന് അദ്ദേഹം വിശദീകരിച്ചു. നിരവധി പുതിയ യുദ്ധക്കപ്പലുകളുടെയും ആധുനിക പദ്ധതികളുടെയും ഉദ്ഘാടനത്തെ കിംഗ് ഹമദ് പ്രശംസിച്ചു. ബിഡിഎഫിന്റെ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ പ്രതിരോധിക്കുന്നതിനും സംരക്ഷിക്കുന്നതിനും അതിന്റെ സുരക്ഷ, സ്ഥിരത, നേട്ടങ്ങൾ, ദേശീയ ഐക്യം എന്നിവ നിലനിർത്തുന്നതിനും വേണ്ടിയാണ് ഏറ്റവും പുതിയ സൈനിക ഉപകരണങ്ങളും സംവിധാനങ്ങളും നൽകിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ മേഖലകളിലും മാതൃരാജ്യത്തെ സേവിക്കുന്നതിലും, കൊറോണ വൈറസിനെ നേരിടുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സിനെ നയിച്ചതിലും രാജാവ് കിരീടാവകാശിക്കും പ്രധാനമന്ത്രിക്കും നന്ദി പറഞ്ഞു. മെഡിക്കൽ ടാസ്ക്ഫോഴ്സ് നേടിയ വിജയങ്ങൾ, ആരോഗ്യ പരിരക്ഷ നൽകുന്നതിനും പൗരന്മാരെയും താമസക്കാരെയും സുരക്ഷിതരാക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ടി മുൻനിര മെഡിക്കൽ ടീമിന്റെയും അനുബന്ധ ടീമുകളുടെയും സമർപ്പണം, ഇവയെ രാജാവ് പ്രശംസിക്കുകയും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

ആഗോള രോഗവ്യാപനത്തിന്റെ സംഭവവികാസങ്ങളെക്കുറിച്ച്, ബഹ്റൈൻ പൗരന്മാരുടെ അവബോധത്തിലും, ഫലപ്രദമായ പ്രതികരണത്തിലും, കൊറോണ വൈറസിനെ നേരിടാൻ ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് ശുപാർശ ചെയ്യുന്ന എല്ലാ നിർദ്ദേശങ്ങളും മുൻകരുതൽ നടപടികളും പൂർണമായി പാലിക്കുന്നതിലും രാജാവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പകർച്ചവ്യാധിയെ നേരിടുന്നതിൽ എല്ലാ പൗരന്മാരും പ്രവാസികളും പങ്കാളികളാണെന്ന് ഹമദ് രാജാവ് ഊന്നിപ്പറഞ്ഞു. കൂട്ടായ പ്രതിബദ്ധതയോടെ രാജ്യം അതിനെ മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!