കേരളത്തിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്കായി ഇ-ചാര്‍ജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നു

e charging

തിരുവനന്തപുരം: കേരളത്തിൽ ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജു ചെയ്യുന്നതിനായി ഇ-ചാര്‍ജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നു. തമിഴ്‍നാട് ആസ്ഥാനമായ സിയോണ്‍ ചാര്‍ജിങ് ആണ് കേരളത്തിലേക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചി, വാളയാർ എന്നീയിടങ്ങളിലാണ് പുതിയ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ തുറക്കാന്‍ കമ്പനി ഒരുങ്ങുന്നത്. ഓരോ 25 കിലോമീറ്ററിലും ഒരു ചാര്‍ജിങ് സ്റ്റേഷന്‍ എന്നതാണ് കേന്ദ്രനയം. സിയോണ്‍ ചാര്‍ജിങ്ങിന്റെ ആദ്യ സ്റ്റേഷന്‍ കഴിഞ്ഞ ദിവസം സേലത്ത് ആരംഭിച്ചു. കോയമ്പത്തൂരിലും തിരുപ്പൂരിലും ഇവര്‍ക്ക് ചാര്‍ജിങ് സ്റ്റേഷനുകളുണ്ട്. കൊച്ചി, ചെന്നൈ, ബെംഗളൂരു, മൈസൂരു, വാളയാര്‍, വില്ലുപുരം, കൃഷ്ണഗിരി, വെല്ലൂര്‍ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകള്‍ വരുന്നത്.

സംസ്ഥാനത്ത് വൈദ്യുതിബോര്‍ഡിന്റെ ഏഴ് ചാര്‍ജിങ് സ്റ്റേഷനുകളുണ്ട്. പുതിയതായി 56 എണ്ണം കൂടി വരുന്നുണ്ട്. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ചാര്‍ജിങ് സ്റ്റേഷന്‍ കണ്ടെത്താനും സമയം മുന്‍കൂട്ടി റിസര്‍വ്‌ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഒരു കാര്‍ ഫുൾ ചാര്‍ജ് ചെയ്യാന്‍ 20-40 മിനിറ്റ് എടുക്കുമെന്നാണ് കമ്പനി പറയുന്നത്. ഒരു യൂണിറ്റിന് അഞ്ചുരൂപയാണ് കേരളത്തില്‍ ഇ-ചാര്‍ജിങ്ങിന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇത് ഭാവിയിൽ കുറയാൻ സാധ്യതയുണ്ട്. നിലവില്‍ ഇ ചാര്‍ജിങ് സ്വകാര്യസംരംഭകര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. സാധാരണ ഒരു ബിസിനസ് തുടങ്ങുവാന്‍ വൈദ്യുതികണക്ഷന്‍ എടുക്കുന്നത് പോലെ തന്നെ തന്നെ ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് കണക്ഷനെടുക്കാൻ സാധിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!