മനാമ: പബ്ലിക് സെക്യൂരിറ്റി സ്പോർട്സ് അസോസിയേഷൻ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസം നിരവധി പ്രഭാഷണങ്ങളും പരിശീലനങ്ങളും നടത്തുന്നു. ആഭ്യന്തരമന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലും പൊതു സുരക്ഷാ മേധാവി ലഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസന്റെ മേൽനോട്ടത്തിലുമാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. വൈറസ് വ്യാപനത്തിനെതിരായ ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി വിർച്വൽ പരിപാടികൾ ആയിരിക്കും നടത്തുക. ഇത്തരം ദേശീയ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ തങ്ങളുടെ അസോസിയേഷൻ പ്രതിജ്ഞബദ്ധമാണെന്ന് പബ്ലിക് സെക്യൂരിറ്റി സ്പോർട്സ് അസോസിയേഷൻ പ്രസിഡന്റ് കേണൽ ഖാലിദ് അൽ ഖയാത്ത് പറഞ്ഞു.