2020 ലെ പ്രാഥമിക ഫലങ്ങൾ ധനകാര്യ മന്ത്രി അവലോകനം ചെയ്തു

bahrain1

മനാമ: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് രാജ്യവും ലോകവും നേരിടുന്ന വെല്ലുവിളികൾക്കിടയിലും ആവശ്യമുള്ള വികസന ലക്ഷ്യങ്ങൾ കൈവരിക്കാനായതിനേക്കുറിച്ച് ധനകാര്യ ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ ഊന്നിപ്പറഞ്ഞു. ആഗോള വിപണികളിൽ എണ്ണ വില ഭീമമായി കുറയാൻ കോവിഡ് 19 കാരണമായിട്ടുണ്ട്.

രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള എല്ലാ ദേശീയ പരിപാടികളും വിജയം കൈവരിക്കുന്നതിൽ, പ്രധാന പങ്കാളികളെന്ന നിലയിൽ പ്രാദേശിക പത്രങ്ങളുടെ പങ്കും സംഭാവനയും അദ്ദേഹം പ്രശംസിച്ചു.

പ്രാദേശിക പത്രങ്ങളുടെ ചീഫ് എഡിറ്റർമാരുമായുള്ള വിദൂര കൂടിക്കാഴ്ചയിൽ, 2020 ലെ പ്രാഥമിക സാമ്പത്തിക ഫലങ്ങൾ മന്ത്രി വിശദീകരിച്ചു. ഗവൺമെന്റിന്റെ എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് ശാഖകൾ തമ്മിലുള്ള സഹകരണവും ഏകോപനവും ത്വരിതപ്പെടുത്തുന്നതിന്റെയും പൗരന്മാരുടെ താൽപര്യം എല്ലാ പരിഗണനകൾക്കും ഉപരിയായി ഉയർത്തുന്നതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

കൊറോണ വൈറസിനെ നേരിടുന്നതുമായി ബന്ധപ്പെട്ട അടിയന്തരാവസ്ഥയും ഉയർന്നുവരുന്ന ചെലവുകളും ഉണ്ടായിരുന്നിട്ടും, 2020 ലെ ബജറ്റിനെ വെച്ചു നോക്കുമ്പോൾ 2020 ലെ പ്രാഥമിക സാമ്പത്തിക ഫലങ്ങൾ മുൻകാലങ്ങളെ അപേക്ഷിച്ച് പൊതുചെലവുകളോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയം അതിന്റെ എല്ലാ പദ്ധതികളും സംരംഭങ്ങളും നടപ്പാക്കാനും പൗരന്മാരുടെ അഭിലാഷങ്ങൾ കൈവരിക്കാനും മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!