മനാമ: കൊളംബോയിലേക്ക് സര്‍വിസ് പുനരാരംഭിക്കാനൊരുങ്ങി ഗള്‍ഫ് എയര്‍. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലേക്ക് ആഴ്ചയില്‍ രണ്ടു സര്‍വിസുകളാണ് ഫെബ്രുവരി 15 മുതല്‍ ആരംഭിക്കുക. 1981ലാണ് ആദ്യമായി ശ്രീലങ്കയിലേക്ക് സര്‍വിസ് ആരംഭിച്ചത്. അബൂദബി, ദുബൈ, കുവൈത്ത്, ഇന്ത്യ, റിയാദ്, ജിദ്ദ, ദമ്മാം, മസ്കത്ത്, കൈറോ, അമ്മാന്, ലണ്ടന്‍, പാരിസ്, ഫ്രാങ്ക്ഫുര്‍ട്ട്, അഥീന, ബാങ്കോക്, മനില, ധാക്ക, പാകിസ്താന് എന്നിവിടങ്ങളിലേക്കാണ് നിലവില്‍ ഗള്‍ഫ് എയര്‍ സര്‍വിസ് നടത്തുന്നത്. 2020ല്‍ സര്‍വിസ് നിര്‍ത്താത്ത ഏതാനും വിമാനക്കമ്പനികളിലൊന്നാണ് ഗള്‍ഫ് എയര്‍. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വരും ദിവസങ്ങളില്‍ സര്‍വിസ് പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.