യാത്രാ വിലക്ക് മൂലം ദുബൈയിൽ കുടുങ്ങി കിടക്കുന്നവർക്ക് സർക്കാർ അടിയന്തര സഹായം നൽകണം: രാജു കല്ലുംപുറം

Raju kallumpuram

സൗദിയും, കുവൈറ്റും ഉൾപ്പടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങളുടെ യാത്ര വിലക്ക് മൂലം ദുബായിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർക്കു ആവിശ്യമായ സഹായം എത്തിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഓ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ആവശ്യപ്പെട്ടു.

ഇന്ത്യയിൽ നിന്നും നേരിട്ട് യാത്രാനുമതി ഇല്ലാത്ത ഗൾഫ് രാജ്യങ്ങളിലേക്ക് ദുബായിൽ 14 ദിവസം ക്വാറന്റ്യൻ സൗകര്യം ഉപ്പടെയുള്ള യത്രാ പാക്കേജ് അടിസ്ഥാനത്തിൽ എത്തിയവരാണ് ഈ യാത്ര വിലക്കിൽ അകപ്പെട്ടിരിക്കുന്നത്. കോവിഡ് 19 മഹാമാരിയുടെ പ്രതുകൂലങ്ങളെ തരണം ചെയ്‌ത്‌ ജീവിത മാർഗത്തിൻറെ ഏക ആശ്രയമായ തൊഴിൽ നഷ്ഠപ്പെടുന്നതിനു മുൻപേ തിരികെ ജോലിസ്ഥലത്ത് എത്തിച്ചേരുവാനുള്ള തിടുക്കത്തിൽ ഏജൻറെമാർ വഴി വൻ തുക നൽകിയാണ് ഇവർ ദുബായിൽ എത്തിയിട്ടുള്ളത്. കൂടുതൽ ദിവസം താമസിക്കാവാനുള്ള പണമോ താമസം രേഖകളോ ഇല്ലാത്തവരാണ് ഇവരിൽ ഭൂരി ഭാഗവും.

 

ഇവർക്ക് എത്രയും പെട്ടന്ന് അവർ യാത്രചയ്യുന്ന നാട്ടിലേക്ക് പോകുന്നതിനോ , അല്ലാത്ത പക്ഷം തിരികെ സ്വദേശത്തേക്ക് മടങ്ങി വരുന്നതിനോ ഉള്ള മാർഗം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെട്ട് ഇന്ത്യൻ കൗൺസിലേറ്റ് മുഖേന ഒരുക്കി കൊടുക്കണമെന്ന് ഓ ഐ സി സി ആവശ്യപ്പെട്ടു. ഈ നടപടി എത്രയും പെട്ടന്ന് സാധ്യമാക്കുവാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും, ഇത് വേഗത്തിലാക്കുവാൻ സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും,മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കത്തയച്ചതായും രാജു കല്ലുംപുറം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!