തിരുവനന്തപുരം: തുടർച്ചയായി ആറാം ദിവസവും കേരളത്തിൽ ഇന്ധനവിലയിൽ വർധനവ്. സർവകാല റെക്കോഡും കടന്ന് ഇന്ധന വില വർധിക്കുകയാണ്. ഇന്ന് പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് കൂട്ടിയത്. ആറ് ദിവസത്തിനിടെ പെട്രോളിന് 1 രൂപ 45 പൈസയും ഡീസലിന് 1 രൂപ 69 പൈസയുമാണ് കൂടിയത്. ഇന്ധനവിലയിലെ വർധനവ് ആവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. ഇന്ധനവില വരും ദിവസങ്ങളിൽ ഉയരാനാണ് സാധ്യത.