മനാമ: അൽ ഫതഹ് ഹൈവേയിൽ വൻ വികസന പ്രവർത്തനങ്ങൾ ഏപ്രിൽ മാസത്തോടെ ആരംഭിക്കുമെന്ന് നഗരാസൂത്രണ കാര്യ മന്ത്രി ഇസം ബിൻ അബ്ദുള്ള ഖലാഫ് അറിയിച്ചു. ഹൈവേ പ്രവർത്തി പൂർത്തീകരിക്കുന്നതോടെ റോഡിലെ ട്രാഫിക് പ്രശ്നങ്ങൾ വലിയ അളവിൽ പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
വടക്ക് ശൈഖ് ഹമദ് കോസ്വേ മുതൽ തെക്ക് മിനാ സൽമാൻ ജങ്ഷൻ വരെ നീളുന്നതാണ് വികസന പദ്ധതി. ഇത് പൂർത്തിയാകുന്നതോടെ ജുഫൈറിലേക്ക് ബദൽ പാതയും ഒരുങ്ങും. ഇരു ദിശയിലേക്കും നാല് വരി പാതയാക്കുന്ന പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമാണ്. കൂടാതെ അവാൽ റോഡുമായി ബന്ധിപ്പിക്കുന്ന ജങ്ഷനിൽ മൂന്ന് വരി ടണലും നിർമ്മിക്കും.
ട്രാഫിക് പ്രശ്നങ്ങളുടെ പരിഹാരത്തിനായി രണ്ട് വരി ഓവർ പാസും അപ്പർ ബ്രിഡ്ജും ഉൾപ്പടെയുള്ള പ്രവർത്തികളും പദ്ധതിയുടെ ഭാഗമാണെന്ന് ഇസം ബിൻ അബ്ദുള്ള ഖലാഫ് അറിയിച്ചു.