മനാമ: രാജ്യത്ത് കുഞ്ഞുങ്ങൾക്ക് കൂടുതൽ പരിഗണനയും സംരക്ഷണവും ഉറപ്പാക്കുന്ന പരിഗണനയിൽ ഉണ്ടായിരുന്ന നിയമത്തിന് ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിൻറെ അനുമതി. നിയമത്തിന് ഷൂറയും ജനപ്രതിനിധിസഭയും നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ പരിഗണനയും ശ്രദ്ധയും ഉറപ്പുവരുത്തുന്നതാണ് പുതിയ നിയമം. ഈ നിയമ പ്രകാരം 15 വയസ്സിന് മുകളിലുള്ള ഉള്ള കുട്ടികൾ പ്രതികളായ ക്രിമിനൽ കേസുകളിൽ വ്യവഹാരങ്ങൾ നടത്തുന്നതിനായി പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് പറയുന്നുണ്ട്. ചൈൽഡ്ഹുഡ് ജുഡീഷ്യൽ കമ്മറ്റി എന്ന പേരിൽ പുതിയൊരു നീതിന്യായ സംവിധാനത്തെ കുറിച്ചും ചൈൽഡ് പ്രൊട്ടക്ഷൻ സെൻറർ എന്നപേരിൽ കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള മറ്റൊരു സ്ഥാപനത്തെക്കുറിച്ചും നിയമത്തിൽ പരാമർശമുണ്ട്.