മനാമ: മുന്തിയ ഇനം ഹൈ പെർഫോമൻസ് സൂപ്പർ കാറുകളുടെ നിർമ്മാതാക്കളായ ബ്രിട്ടീഷ് കമ്പനി മക് ലാറൻ ഓട്ടോമോട്ടീവ് തങ്ങളുടെ ഏറ്റവും പുതിയ ലക്ഷ്വറി സൂപ്പർ കാറായ മക് ലാറൻ ആർട്ടുറയുമായി ബഹ്റൈനിൽ എത്തി. കമ്പനിയുടെ മറ്റു കാറുകളെ എല്ലാം പോലെ തന്നെ ഭാരക്കുറവ് ഇതിന്റെയും ഒരു പ്രത്യേകതയാണ്. കൂടിയ ഇന്ധനക്ഷമതയും ഇവി മോഡിൽ പ്രവർത്തിക്കാനുള്ള കഴിവും വാഹനത്തിൻറെ മറ്റു പ്രത്യേകതകളാണ്. വാഹനത്തിൽ അടങ്ങിയ പുതിയ പ്രത്യേകതകൾ നിലവിലുള്ളതും പുതിയതുമായ കസ്റ്റമേഴ്സിന് ആകർഷകമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ മിഡിൽ ഈസ്റ്റ് റീജിയൻ വക്താക്കൾ അറിയിച്ചു. ഡിസൈനിലും മറ്റും ആകർഷകമായ മാറ്റങ്ങൾ വരുത്തിയ പുതിയ മോഡൽ കാർബൺ ലൈറ്റ് വെയിറ്റ് ആർക്കിടെക്ച്ചറിൽ കമ്പനി നിർമിക്കുന്ന ആദ്യത്തെ മോഡലാണ്.