കലാകായിക മേഖലകളിൽ കഴിഞ്ഞ 30 വർഷത്തോളമായി വടകര മേഖലയിൽ നിറസാന്നിധ്യവും വടകര പ്രീമിയർ ലീഗ് വിന്നേഴ്സുമായ സ്ട്രൈക്കേഴ്സ് അമരാവതി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ മാർച്ച് 6 ,7 തീയതികളിലായി മയ്യന്നൂർ മിനി സ്റ്റേഡിയത്തിൽ വച്ച് അമരാവതി പ്രീമിയർ ലീഗ് (APL) എന്ന പേരിൽ ഒരു ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ടീമുകൾക്ക് ഫ്രാഞ്ചൈസി നൽകിക്കൊണ്ട് കളിക്കാരെ ലേലത്തിൽ വെക്കുകയും അതിൽനിന്നും രൂപീകരിക്കുന്ന ടീമുകളാണ് മത്സരിക്കുക. 120 കളിക്കാർ എട്ട് ടീമുകളിലായി മത്സരിക്കും. ഫ്രാഞ്ചൈസി എടുത്തിട്ടുള്ള എട്ട് ടീമുകൾ തുല്യ അടിസ്ഥാനത്തിൽ ടൂർണമെന്റിൽ രജിസ്റ്റർ ചെയ്ത കളിക്കാരെ ലേലം വിളിച്ച് എടുക്കുകയും ഈ ടീമുകൾ തമ്മിൽ ആയിരിക്കും ടൂർണമെൻറ് നടക്കുകയും ചെയ്യുക. സംസ്ഥാന താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കും. ടൂർണമെന്റിന്റെ ലേലം 20-02-2021ന് വേ മാക്സ് ഓഡിറ്റോറിയം, ജെ ടി റോഡിൽ വെച്ചു നടക്കും. ടൂർണമെന്റ് കേരള ക്രിക്കറ്റ് താരവും ഐ പി എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് താരവുമായ മുഹമ്മദ് അസ്ഹറുദ്ധീൻ ഉദ്ഘാടനം ചെയ്യും. ടൂർണമെന്റിന്റെ അണിയറയിൽ നിരവധി ബഹ്‌റൈൻ പ്രവാസികളും ഉണ്ടെന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. പത്രസമ്മേളനത്തിൽ ടൂർണമെന്റ് സംഘാടക സമിതി ചെയ്യർമാൻ ഹനീഫ തട്ടാന്റെവിട, ജനറൽ സെക്രെട്ടറി യൂനുസ് മാലാറമ്പത്ത്, കൺവീനർ അനീസ് ഏലത്ത് എന്നിവർ പങ്കെടുത്തു