മനാമ: റെഡ് സിഗ്നൽ ലംഘനം 2019 നെ അപേക്ഷിച്ച് 2020ൽ 48 ശതമാനം കുറഞ്ഞുവെന്ന് ട്രാഫിക് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കേണൽ മുഹമ്മദ് അൽ ദരാജ്. ട്രാഫിക് അവബോധം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ട്രാഫിക് സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗവും ഗുണകരമായെന്ന് അദ്ദേഹം പറഞ്ഞു.
ട്രാഫിക് നിയമങ്ങളോടുള്ള പ്രതിബദ്ധതയെയും അപകടങ്ങൾ പരിമിതപ്പെടുത്തുന്നതിനുള്ള ഡ്രൈവർമാരുടെ പങ്കാളിത്തത്തെയും ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പ്രശംസിച്ചു. ട്രാഫിക് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി മൾട്ടി ലാംഗ്വേജ് ഫീൽഡ് മീഡിയയിലൂടെയും നിയമ നിർവ്വഹണ പ്രചാരണങ്ങളിലൂടെയും വകുപ്പ് അവബോധവും നിയമ നിർവ്വഹണ പ്രവർത്തനങ്ങളും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.