തിരുവനന്തപുരം: കേരളത്തിൽ പകൽ സമയത്ത് താപനില കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. പകൽ 11 മുതൽ 3 മണി വരെ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം. സൂര്യാഘാതം, സൂര്യതപം, നിർജലീകരണം എന്നിവയിൽ ജാഗ്രത പാലിക്കണം. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. പുറത്തു ജോലി ചെയ്യുന്നവരുടെ തൊഴിൽ സമയം ക്രമീകരിക്കാനും തീരുമാനമുണ്ട്. രാജ്യത്തെ ഏറ്റവും ഉയർന്ന ദിനാന്തരീക്ഷ താപനില ഇന്നലെ കോട്ടയത്താണ് രേഖപ്പെടുത്തിയത്.