ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ധനവില വർധനവിന് പിന്നാലെ പാചകവാതക വിലയിലും വർധനവ്. ഗാര്‍ഹിക ഉപഭോക്താക്കളാക്കുള്ള സിലിണ്ടറിന് 25 രൂപ കൂടി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 5 രൂപ കുറഞ്ഞു. പുതുക്കിയ വില ഇന്ന് രാവിലെ മുതല്‍ നിലവില്‍ വന്നു. കഴിഞ്ഞയാഴ്ച പാചക വാതക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് 80 രൂപയിലധികമാണ് വർധനവുണ്ടായിരിക്കുന്നത്. എറണാകുളത്ത് പാചകവാതക സിലിണ്ടറിന്റെ പുതിയ വില 801 രൂപയായി ഉയർന്നു.