മനാമ: പൊതു ജന ആരോഗ്യ രംഗം ഭീഷണി നേരിടുന്ന വർത്തമാന കാലത്ത് ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ഇസാടൗൺ ഐസിഎഫ് അൽഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് നടപ്പിൽ വരുത്തുന്ന എട്ട് ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന് തുടക്കമായി. 26/2/’21 വെള്ളിയാഴ്ച കാലത്ത് അൽഹിലാൽ മനാമ ഹോസ്പിറ്റലിൽ തുടങ്ങിയ മെഡിക്കൽ ക്യാമ്പ് ഐസിഎഫ് ബഹ്റൈൻ നാഷണൽ ദഅവ പ്രസിഡന്റ് ഉസ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു നാഷണൽ സംഘടനാ സെക്രട്ടറി ഷാനവാസ് മദനി അൽഹിലാൽ ഹോസ്പിറ്റലിൽ മാർക്കറ്റിംഗ് മാനേജർ ലാൽ കൊല്ലം, ഐസിഎഫ് സെൻട്രൽ പ്രസിഡന്റ് നിസാമുദ്ദീൻ മദനി, യൂനുസ് അമാനി, അബ്ബാസ് മണ്ണാർക്കാട് എന്നിവർ സംബന്ധിച്ചു. കിഡ്നി, ലിവർ തുടങ്ങി വിവിധ ആന്തരിക അവയവങ്ങളുടെ ടെക്സ്റ്റുകൾ നടത്തി ഹോസ്പിറ്റലിൽ സേവനം ചെയ്യുന്ന വിവിധ ഡോക്ടർമാരിൽ താല്പര്യം ഉള്ള ഡോക്ടറുടെ നിർദേശം കൂടി ലഭിക്കുന്ന മെഡിക്കൽ ക്യാമ്പിനാണ് ഐസിഎഫ് തുടക്കം കുറിച്ചിട്ടുള്ളത്. രജിസ്റ്റർ ചെയ്യുന്ന ആദ്യ മുപ്പത് പേർക്കാണ് ഓരോ ദിവസവും കാലത്ത് 8.30 മുതൽ വൈകുന്നേരം 8.30 ന് ഇടയിലുള്ള സമയത്ത് അവസരം ലഭിക്കുന്നത്. ഉദ്ഘാടന ചടങ്ങിന് സെൻട്രൽ സെക്രട്ടറി നിസാർ എടപ്പാൾ സ്വാഗതവും നന്ദിയും പറഞ്ഞു. 5/3/’21 വെള്ളിയാഴ്ച ക്യാമ്പ് സമാപിക്കും.
