ഇന്ധനവിലയിൽ വീണ്ടും വർധനവ്; പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 16 പൈസയുമാണ് ഇന്ന് കൂടിയത്

petrol-diesel-1-696x413

ന്യൂഡൽഹി: സർവകാല റെക്കോഡും കടന്ന് ഇന്ധന വില ഉയരുകയാണ്. ഇന്ന് പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 16 പൈസയുമാണ് വർധിച്ചത്. കുത്തിച്ചുയരുന്ന ഇന്ധന വില ആവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.

രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളിൽ പെട്രോൾ വില നൂറ് കടന്നു. തിരുവനന്തപുരത്ത് പെട്രോൾ വില 93 കടന്നു. 93 രൂപ 8 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 87 രൂപ 59 പൈസയുമാണ്.കൊച്ചിയിൽ ഇന്ന് പെട്രോളിന് 91 രൂപ 44 പൈസയും ഡീസലിന് 86 രൂപ 2 പൈസയുമാണ്.

ഇന്ധനവില വർധനവിനെതിരെ പ്രതിഷേധവുമായി ആർജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. ബീഹാർ പട്നയിലെ വീട്ടിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് സൈക്കിളിൽ യാത്ര ചെയ്തായിരുന്നു പ്രതിഷേധം. തെരഞ്ഞെടുപ്പ് സമയത്ത് ഇന്ധന വില കുറയ്ക്കുമെന്ന് പറഞ്ഞ ബിജെപി, നേർ വിപരീതമായാണ് പ്രവർത്തിക്കുന്നതെന്നും ബിഹാറിലെ പലയിടത്തും ഇന്ധനവില ഇപ്പോൾ തന്നെ 100 കടന്നതായും തേജസ്വി യാദവ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!