ന്യൂഡൽഹി: പാചകവാതക സിലിണ്ടറിന് വീണ്ടും വില വര്‍ധിച്ചു. 5 ദിവസത്തിനിടെ 50 രൂപയാണ് കൂടിയത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയും ഒരു മാസത്തിനിടെ നാലാം തവണയുമാണ് പാചകവാതക വില വര്‍ധിക്കുന്നത്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപ കൂടി 826 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപ കൂടി 1618 രൂപയുമായി. ഫെബ്രുവരിയില്‍ മാത്രം പാചകവാതകത്തിന് 100 രൂപയുടെ വര്‍ധനവുണ്ടായി. ഇന്ത്യയിൽ പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നതിന് പിന്നാലെയാണ് പാചകവാതക വിലയിലും വർധനവുണ്ടായിരിക്കുന്നത്.
