മനാമ: മാർച്ച് ഒന്നിലെ അന്താരാഷ്ട്ര ആഭ്യന്തര പ്രതിരോധ ദിനത്തോടനുബന്ധിച്ച് ആഭ്യന്തര പ്രതിരോധ മേഖല വികസിപ്പിക്കുന്നതിനും ഉദ്യോഗസ്ഥരുടെ കഴിവുകളും വളർത്തിയെടുക്കുന്നതിനും ആഭ്യന്തരമന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ പിന്തുണയും നിർദ്ദേശങ്ങളും ആഭ്യന്തര പ്രതിരോധ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് അൽ ഹുത്തായ് പ്രസ്താവിച്ചു. പൊതു സുരക്ഷാ ശ്രമങ്ങൾക്ക് തുടക്കം കുറിച്ചതിനെ പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്റ്റനന്റ് ജനറൽ താരിഖ് ബിൻ ഹസ്സൻ അൽ ഹസ്സനെ അദ്ദേഹം അഭിനന്ദിച്ചു.
ജനങ്ങളുടെ ജീവൻ, സ്വത്ത്, പൊതു സുരക്ഷ എന്നിവയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം 16,579 കേസുകൾ വകുപ്പ് കൈകാര്യം ചെയ്തു. റോഡുകൾ, കെട്ടിടങ്ങൾ, കടകൾ, പൊതു സ്വകാര്യ ഇടങ്ങൾ എന്നിവയിൽ ഫെബ്രുവരി 26 വരെ ആഭ്യന്തര പ്രതിരോധ വകുപ്പ് 1,92,528 അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി. പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള 2,219 വ്യക്തികൾക്ക് വകുപ്പ് പരിശീലനം നൽകുകയും 369 ഓൺലൈൻ കോഴ്സുകളും പ്രഭാഷണങ്ങളും നടത്തുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.