ബഹ്റൈനില്‍ പ്രീ പെയ്ഡ് സിം രജിസ്ട്രേഷന്‍ പുതുക്കാനുള്ള കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി

മനാമ: ബഹ്റൈനില്‍ പ്രീ പെയ്ഡ് സിം രജിസ്ട്രേഷന്‍ പുതുക്കാനുള്ള സമയപരിധി മൂന്ന് മാസത്തേക്ക് നീട്ടി. ബഹ്‍റൈന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നിശ്ചിത സമയപരിധിക്കകം രജിസ്റ്റര്‍ ചെയ്യാത്ത കണക്ഷനുകളില്‍ സേവനങ്ങള്‍ നിലയ്ക്കും. ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത പ്രീ പെയ്ഡ് സിം കാര്‍ഡുകള്‍ ജൂണ്‍ രണ്ടിന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് കണക്ഷനുകള്‍ സുരക്ഷിതമാക്കാനും ഫോൺ ദുരുപയോഗം മൂലമുള്ള തട്ടിപ്പുകള്‍ ഒഴിവാക്കാനുമാണ് ഇത്തരമൊരു പദ്ധതിയെന്ന് അധികൃതര്‍ വ്യക്തമാക്കി.