മനാമ: ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവയെ ബഹ്റൈൻ വിദേശകാര്യ സഹ മന്ത്രി അബ്ദുല്ല ബിൻ ഫൈസൽ ബിൻ ജാബർ അൽ ദോസേരി വിദേശകാര്യ മന്ത്രാലയ ഓഫീസിൽ സ്വീകരിച്ചു. ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ശക്തമായ ഉഭയകക്ഷി ബന്ധത്തെ വിദേശകാര്യ സഹ മന്ത്രി പ്രശംസിച്ചു.
കോവിഡ് 19 സമയത്ത് ഇന്ത്യൻ സമൂഹത്തിന് നൽകിയ പരിചരണത്തിന് ഇന്ത്യൻ അംബാസഡർ ബഹ്റൈനെ പ്രശംസിച്ചു. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപ്പര്യാർത്ഥം ബഹ്‌റൈൻ രാജ്യവുമായി കൂടുതൽ ബന്ധം വളർത്തിയെടുക്കാനുള്ള ഇന്ത്യയുടെ താൽപ്പര്യവും മറ്റു നിരവധി വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.