മലർവാടി ലിറ്റിൽ സ്കോളർ ഗ്രാന്റ് ഫിനാലെയിൽ ബഹ്റൈനിൽ നിന്നും 4 വിദ്യാർത്ഥികൾ

little scholar

ആഗോള തലത്തിൽ മലയാളി വിദ്യാർഥികൾക്കായി നടത്തിയ മലർവാടി  ഗ്ലോബൽ ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിന്റെ മെഗാ ഫിനാലെയിലേക്കു ബഹ്‌റൈനിൽ നിന്നും 4 വിദ്യാർത്ഥികൾ യോഗ്യത നേടി.

എൽ.പി വിഭാഗത്തിൽ ഹയാ മറിയം (ഏഷ്യൻ സ്‌കൂൾ), അയിദിൻ അർഷാദ് (ഇന്ത്യൻ സ്‌കൂൾ), യു.പി വിഭാഗത്തിൽ ഷഹ്‌സീന സൈനബ് (ഇബ്നുൽ ഹൈതം സ്‌കൂൾ), എച്.എസ്സ് വിഭാഗത്തിൽ റീഹാ ഫാത്തിമ (ഇബ്നുൽ ഹൈതം സ്‌കൂൾ) എന്നീ വിദ്യാർത്ഥികകളാണ് മെഗാ ഫിനായിലേക്കു യോഗ്യത നേടിയവർ.

രണ്ടു ലക്ഷത്തോളം കുട്ടികൾ പങ്കെടുത്ത മത്സര പരീക്ഷയിൽ ബഹ്‌റൈനിൽ നിന്നും 1500 ലധികം കുട്ടികളും രക്ഷിതാക്കളുമാണ് പ്രാഥമിക റൗണ്ടിൽ പങ്കെടുത്തത്. 40 കുട്ടികൾ രണ്ടാം റൗണ്ടിൽ മത്സരിച്ചു. ബഹ്റൈനിൽ നിന്നും മെഗാ  ഫിനാലെയിലേക്കു യോഗ്യത നേടിയ കുട്ടികളെയും രക്ഷിതാക്കളെയും മലർവാടി ലിറ്റിൽ സ്ക്കോളർ ബഹ്‌റൈൻ രക്ഷാധികാരി ജമാൽ നദ്‌വി അഭിനന്ദിച്ചു .മെഗാ ഫിനാലെ റൗണ്ടിൽ മത്സരിക്കുന്ന എല്ലാ കൂട്ടുകാർക്കും മലർവാടി ബഹ്‌റൈൻ സമ്മാനങ്ങൾ നൽകി ആദരിക്കും.

കുടുംബത്തോടപ്പം മത്സരത്തിൽ പങ്കെടുക്കാം എന്നതാണ് മലർവാടി ലിറ്റിൽ സ്കോളർ മത്സരപരീക്ഷയുടെ പ്രത്യേകത. പ്രശ്‌നോത്തിരി നല്ലനിലവാരം പുലർത്തിയെന്നും,കുട്ടികളോടൊപ്പം അറിവും ആകാംക്ഷയും പങ്കിടാനായെന്നും, കോവിഡ് കാലത്ത്‌ ഇത്തരം പരിപാടികൾ ഏറെ സ്വാഗതാർഹമാണെന്നും രക്ഷിതാക്കൾ അഭിപ്രായപെട്ടു. ഓരോ വിഭാഗത്തിലെയും (എൽ.പി വിഭാഗം, യു.പി വിഭാഗം, ഹൈസ്കൂൾ വിഭാഗം) മുപ്പത് കുട്ടികൾ വീതമാണ് മെഗാ ഫിനാലെയിൽ മാറ്റുരക്കുക. ഏപ്രിൽ ആദ്യവാരത്തോടെ ഗ്രാന്റ് ഫിനാലെ നടക്കും എന്ന് മലർവാടി ലിറ്റിൽ സ്ക്കോളർ കേരള അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!