കോവിഡ് പ്രതികൂലമായി ബാധിച്ച ചെറുകിട സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന ബിസിനസ് തുടർച്ച പിന്തുണ പദ്ധതിയുടെ ഭാഗമായി എക്സിബിഷനുകൾ, കോൺഫറൻസുകൾ, ജിമ്മുകൾ എന്നിവയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആറുമാസം കൂടി തംകീൻ പിന്തുണ നൽകും. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഗൈഡുകളും ആറുമാസത്തെ പിന്തുണയിൽ ഉൾപ്പെടും.
കോവിഡ് 19 ന്റെ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനുവേണ്ടി ഹിസ് മജസ്റ്റി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദേശത്തെത്തുടർന്നാണ് തംകീൻ ബിസിനസ് തുടർച്ച പിന്തുണാ പദ്ധതി ആരംഭിച്ചത്. യോഗ്യരായ ചെറുകിട സംരംഭങ്ങൾക്ക് (50 ജീവനക്കാർ വരെ) സാധുവായ ലൈസൻസ് ഉണ്ടായിരിക്കണം. ബഹ്‌റൈൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായിരിക്കണം. ജീവനക്കാർ എസ്‌ഐഒ / എൽഎംആർഎ പ്രകാരം രജിസ്റ്റർ ചെയ്യുകയും വേണം