ഉമ്മുൽഹസ്സം: മാറുന്ന ലോകത്ത് നമുക്ക് ആരോഗ്യത്തോടെ എങ്ങനെ ജീവിക്കാം എന്നും മാനസികവും ശാരീരികവും ആയ ആരോഗ്യവും സംരക്ഷിച്ചുകൊണ്ടും പ്രകൃതിയോട് സ്നേഹമുള്ള മനുഷ്യനായി നമുക്ക് മാറേണ്ടതുണ്ട്. കോവിഡ് പോലുള്ള മാറ്റങ്ങൾ ലോകത്ത് വന്നാലും അതിനെ തടുക്കാനും രോഗപ്രതിരോധ ശേഷിയെ വളർത്തിക്കൊണ്ടു വരാനും അതിനായി നമുക്ക് ചെയ്യാൻ പറ്റിയ കാര്യങ്ങൾ ചർച്ച ചെയ്യാനും ICF ഉമ്മുൽ ഹസ്സം സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവത്കരണ ക്ലാസ് മാർച്ച് 5 നു വെള്ളി രാത്രി 6 30 നു ഓൺലൈനിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രശസ്ഥ ട്രെയ്നറും ഡോക്ടറുമായ എ പി . അബ്ദുള്ളക്കുട്ടി ക്ലാസിനു നേതൃത്വം നൽകും, നിങ്ങളുടെ സാനിധ്യം കുടുംബസമേതം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 33733691 , 35646304