ആഗ്ര: താജ്മഹലിന് ബോംബാക്രമണ ഭീഷണി. ഉത്തർപ്രദേശ് പോലീസിനാണ് ഫിറോസാബാദിൽ നിന്ന് ഫോൺകോൾ വഴി ബോംബ് ഭീഷണി എത്തിയത്. സന്ദേശം ലഭിച്ച സാഹചര്യത്തിൽ താജ്മഹല്‍ അടച്ച് ആളുകളെ ഒഴിപ്പിച്ചു. അതീവ ജാഗ്രതാ നിര്‍ദേശമാണ് മേഖലയില്‍ പുറപ്പെടുവിച്ചത്. ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. എന്നാൽ ഇതുവരെ അസ്വാഭാവികമായതൊന്നും കണ്ടെത്താനായിട്ടില്ല.വ്യാജസന്ദേശമായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസും അധികൃതരും. ആയിരക്കണക്കിന് സഞ്ചാരികള്‍ താജ്മഹലിനകത്ത് ഉണ്ടായിരിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് വിനോദ സഞ്ചാരികളെ ഒഴപ്പിക്കുകയും താജ്മഹലിലേക്കുള്ള പ്രധാന വാതിലുകൾ അടയ്ക്കുകയും ചെയ്തു.