മനാമ: ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ കൂടിക്കാഴ്ച നടത്തി. ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള സൗഹൃദ ബന്ധത്തിന്റെ പുരോഗതിയെക്കുറിച്ചും ഇരുരാജ്യങ്ങൾക്കുമുള്ള പൊതുവായ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ വഴികളും യോഗത്തിൽ ചർച്ച ചെയ്തു.
കൊറോണ വൈറസിൻറെ കടന്നുവരവ് സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ പരസ്പര പങ്കാളിത്തത്തോടെ തരണംചെയ്യുന്നതിനുള്ള മാർഗങ്ങളും ഇരുവരും ചർച്ചചെയ്തു.