കേരളത്തിൽ ചൂട് ക്രമാതീതമായി കൂടുന്നു; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

temp

തിരുവനന്തപുരം: കേരളത്തിൽ ചൂട് ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി. രാവിലെ 11 മുതൽ വൈകിട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് വെയിൽ കൊള്ളാതെ ശ്രദ്ധിക്കണം. ഈ സമയത്ത് തൊഴിലാളികളെ കൊണ്ട് പുറം ജോലി ചെയ്യിക്കരുത്. ഇക്കാര്യം ലേബര്‍ ഓഫീസര്‍മാര്‍ ശ്രദ്ധിക്കണം. മറുനാടൻ തൊഴിലാളികളേയും ബോധവത്കരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയോധികര്‍, കുട്ടികൾ, ഗര്‍ഭിണികൾ, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതൽ വേണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. പഴവര്‍ഗ്ഗങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കവലകളിൽ ജനകീയ കൂട്ടായ്മകൾക്ക് കുടിവെള്ള വിതരണം ഉറപ്പാക്കാം. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങൾ എല്ലാവരും കര്‍ശനമായി പാലിക്കണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!