മനാമ: ഐ.സി.എഫ് ഇസാ ടൗൺ സെൻട്രൽ കമ്മിറ്റി അൽഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് നടത്തിവന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. സമാപന സംഗമത്തിൽ ഐ.സി.എഫ് ഭാരവാഹികൾക്ക് പുറമെ അൽഹിലാൽ ഹോസ്പിറ്റൽ ജി.എം ആസിഫ് മംഗളൂരു, മാനേജർ ലിജോയ് ചാലക്കൽ എന്നിവർ സംബന്ധിച്ചു. എട്ടുദിവസം നീണ്ടുനിന്ന ക്യാമ്പിൽ 350ഒാളം പേർ പെങ്കടുത്തു. വെൽഫെയർ പ്രസിഡൻറ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. നാഷനൽ ദഅ്വ പ്രസിഡൻറ് ഉസ്മാൻ സഖാഫി സംഗമം ഉദ്ഘാടനം ചെയ്തു.പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര, നൗഷാദ് പ്രതിഭ, ഐ.സി.എഫ് നാഷനൽ സെക്രട്ടറി ഷമീർ പന്നൂർ എന്നിവർ സംസാരിച്ചു. ഹോസ്പിറ്റലിനുള്ള മെമേൻറാ സുബൈർ കണ്ണൂർ, ജനറൽ മാനേജർ ആസിഫിന് നൽകി. ഐ.സി.എഫ് ഇസാ ടൗൺ സെൻട്രൽ സെക്രട്ടറി നിസാർ എടപ്പാൾ സ്വാഗതവും അബ്ബാസ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു.