മനാമ: ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് ട്രാഫിക് വാരാചരണത്തോടനുബന്ധിച്ച് കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം സീഫ് മാളിൽ സംഘടിപ്പിച്ചു. പ്രദർശനത്തിൽ 30 പെയിൻറിങ്ങുകളും ഇ- സ്ക്രീനിൽ 100 പെയിൻറിങ്ങുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ ബിൽ ബോർഡുകളിൽ 20 പെയിൻറിങ്ങുകളും 12 പെയിൻറിങ്ങുകൾ ട്രാഫിക് ഡയറക്ടറേറ്റിന്റ് വാർഷിക കലണ്ടറിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ട്രാഫിക് അവബോധം സൃഷ്ടിക്കുന്ന സന്ദേശമാണ് ചിത്രങ്ങളിലൂടെ നൽകുന്നത്. ‘ഒരു നിമിഷത്തിൽ’ എന്ന കാമ്പയിനും വാരാചരണത്തോടനുബന്ധിച്ച് ആരംഭിച്ചിട്ടുണ്ട്. ട്രാഫിക് വാരാചരണം മാർച്ച് 11 വരെ നീണ്ടുനിൽക്കും.
