മനാമ: ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന തൊഴിലാളിയുടെ എണ്ണം സൂചിപ്പിക്കുന്ന പ്രത്യേക ഭവന ചിഹ്നങ്ങൾ നിർദ്ദേശിച്ച് ഉദ്യോഗസ്ഥർ. തലസ്ഥാനത്ത് സ്ഥിതിചെയ്യുന്ന വസ്തുവകകളിൽ തിരക്ക് ഇല്ലെന്ന് ഉറപ്പാക്കാനും ജനസാന്ദ്രതയുള്ള കെട്ടിടങ്ങൾ തിരിച്ചറിയാൻ ഇൻസ്പെക്ടർമാരെ സഹായിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കെട്ടിട രജിസ്ട്രേഷനെക്കുറിച്ചും ജീവനക്കാരുടെ എണ്ണത്തെക്കുറിച്ചും ഇൻസ്പെക്ടർമാർക്ക് ഈ പ്രക്രിയയിലൂടെ വളരെ എളുപ്പം അറിയാൻ കഴിയും. നിലവിൽ, റെസിഡൻഷ്യൽ വസ്തുവകകളിൽ കെട്ടിട നമ്പർ സൂചിപ്പിക്കുന്ന നീല ഫലകവും വാണിജ്യ വസ്തുവകകൾക്കായി ചുവന്ന രജിസ്ട്രേഷൻ ഫലകവും ഉണ്ട്.