മനാമ: ബഹ്‌റൈനിൽ കോവിഡ് -19 വർദ്ധനവിന് കുടുംബ സംഗമങ്ങൾ കാരണമായി എന്ന് ഓപ്പറേഷൻസ് ആന്റ് ട്രെയിനിംഗ് അഫയേഴ്സ് അസിസ്റ്റന്റ് ചീഫ് ബ്രിഗേഡിയർ ഡോ. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ പറഞ്ഞു. അടച്ചിട്ട ഇടങ്ങളിലെ കൂടിച്ചേരലുകള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തണമെന്നും തൊഴിലിടങ്ങള്‍, ആരാധനാലയങ്ങള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, മാളുകള്‍, മാര്‍ക്കറ്റുകള്‍, ആശുപത്രികള്‍ തുടങ്ങി എല്ലാ ഇടങ്ങളിലും സാമൂഹിക അകലം പാലിക്കുകയും സംഗമങ്ങള്‍ ഒഴിവാക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻകരുതൽ നടപടികളുടെ ഭാഗമായ ഉത്തരവ് നടപ്പാക്കിയതിനുശേഷം പൊതു സ്ഥലങ്ങളിലും കടകളിലും മാസ്ക് ധരിക്കാത്തതിന് ഇതുവരെ 58,357 കേസുകൾ രജിസ്റ്റർ ചെയ്തതായി അസിസ്റ്റന്റ് ചീഫ് ഓഫ് പബ്ലിക് സെക്യൂരിറ്റി അറിയിച്ചു. സാമൂഹ്യ അകലം ഉറപ്പാക്കാത്തതിനെ 8,475 കേസുകളും മാർച്ച് 11 വരെ 6,686 ബോധവൽക്കരണ പ്രവർത്തനങ്ങളും മൊത്തം 2,05,141 അണുനാശിനി പ്രവർത്തനങ്ങളും നടത്തി.
സ്വകാര്യമേഖലയിൽ നിന്ന് 1172 പേരും പൊതുമേഖലയിൽ നിന്ന് 1051 പേരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. കോവിഡ് കേസുകളുമായി ബന്ധപ്പെട്ട് ഇതുവരെ 6777 പേരാണ് ആംബുലന്‍സ് സേവനത്തിനായി വിളിച്ചതെന്നും അദ്ദേഹം അറിയിച്ചു.