മനാമ: മയക്കുമരുന്ന് നിയന്ത്രണ രംഗത്തെ മികച്ച പ്രവർത്തന വിവര സഹകരണ വിഭാഗത്തിൽ അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റിൽ നിന്ന് ആന്റി-നാർക്കോട്ടിക് ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
മെച്ചപ്പെട്ട വിവര കൈമാറ്റം സാധ്യമാക്കിയതിെൻറ അടിസ്ഥാനത്തിലാണ് അറബ് രാഷ്ട്രങ്ങളില്‍ മൂന്നാംസ്ഥാനം ബഹ്റൈന്‍ ലഭിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ബഹ്റൈന്‍ ഈ നേട്ടം കരസ്ഥമാക്കാനായത്.
അറബ് രാജ്യങ്ങളിലെ ആൻറി ഡ്രഗ് എന്‍ഫോഴ്സ്മെൻറ് തലവന്മാരുടെ യോഗത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഇത്തരമൊരുനേട്ടം ബഹ്റൈന്‍ അഭിമാനകരമാണെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആൻഡ് ഫോറന്‍സിക് ഡിറ്റക്ടീവ് മേധാവി വ്യക്തമാക്കി. ആഭ്യന്തരമന്ത്രി ലഫ്. കേണല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായ പ്രവര്‍ത്തനങ്ങളാണ് നേട്ടത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.