bahrainvartha-official-logo
Search
Close this search box.

ഇന്ത്യയില്‍ 400 പേർക്ക് ജനിതക മാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചു

covidcase

ന്യൂഡൽഹി: ഇന്ത്യയില്‍ 400 പേർക്ക് കോവിഡിന്റെ യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 158 കേസുകളും കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിലാണ് റിപ്പോർട്ട് ചെയ്തത്. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസുകൾ പെട്ടെന്നു പടര്‍ന്നു പിടിക്കുന്നതാണ്. മുമ്പ് കോവിഡ് ബാധിച്ചവരെ വീണ്ടും പിടി കൂടാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ സഹമന്ത്രി അശ്വനി ചൗധരി രാജ്യസഭയില്‍ വ്യക്തമാക്കി.

മാർച്ച് നാല് വരെ 242 പേർക്ക് മാത്രമാണ് ജനിതക മാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് കോവിഡ് കേസുകളില്‍ 43 ശതമാനത്തിന്റെ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് രണ്ടാം വ്യാപന തരങ്കത്തിന്റെ ലക്ഷണമാണെന്ന് ആരോഗ്യ മന്ത്രാലയം സൂചന നല്‍കിയിരുന്നു. ഡിസംബര്‍ 29ന് ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ആറ് പേര്‍ക്കാണ് രാജ്യത്ത് ആദ്യമായി കോവിഡിന്റെ യു.ക വകഭേദം കണ്ടെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!