ഹവാർ ദ്വീപുകളിലേക്ക് കോസ്‌വേ; ചർച്ചകൾ പുരോഗമിക്കുന്നു

ഹവാർ ദ്വീപുകളെ ബഹ്‌റൈന്റെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന 23 കിലോമീറ്റർ ദൂരമുള്ള  കോസ്‌വേ നിർമ്മിക്കാനുള്ള ദീർഘകാല പദ്ധതിയെക്കുറിച്ച് സതേൺ മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ ചർച്ച ചെയ്തു. എം‌പിമാർ പരിഗണിക്കുന്നതിനായി പൊതുവായ ഒരു സമവായം സമാഹരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നഗര ആസൂത്രണ മന്ത്രി എസ്സാം ഖലഫ് അതോറിറ്റിക്ക് നിർദ്ദേശം സമർപ്പിച്ചിരിക്കുന്നത്. 

 

പരിഗണനയിലുള്ള ഒരു നിർദ്ദേശം ബഹ്‌റൈനിന്റെ തെക്ക് ഭാഗത്തുള്ള റാസ് അൽ ബാർ മുതൽ ഹവാറിന്റെ വടക്കുപടിഞ്ഞാറേ കോണിലേക്ക് ഒരു പാലം നിർമ്മിക്കുക എന്നതാണ്. അംഗീകാരം ലഭിച്ചാൽ ദശ ലക്ഷക്കണക്കിന് ദിനാർ ചെലവ് വരുന്ന ബൃഹത്തായ പദ്ധതിയാവും ഇത്.