ഗൾഫിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന പദ്ധതിക്കെതിരെ വ്യാജ പ്രചാരണം; മറുപടിയുമായി നോർക്ക

norka

തിരുവനന്തപുരം: ഗൾഫിൽ മരണപ്പെടുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നോർക്ക മുഖാന്തരം സൗജന്യമായി നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഈ വര്‍ഷത്തെ ബജറ്റിൽ അവതരിപ്പിച്ച പദ്ധതിയെക്കുറിച്ച് മാധ്യമങ്ങൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതായി നോര്‍ക്ക റൂട്ട്സ്. പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഗൾഫ് നാടുകളിലെ മലയാളികൾക്കിടയിൽ പ്രവാസികളുടെ ഉന്നമനത്തിനായാണ് നോർക്ക റൂട്ട്സ് പ്രവര്‍ത്തിക്കുന്നതെന്നും വ്യാജ പ്രചരണങ്ങൾ പ്രവാസി മലയാളികൾ തിരിച്ചറിയണമെന്നും നോർക്ക റൂട്ട്സ് അതികൃതർ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

പ്രവാസി മലയാളികളുടെ ഭൗതീക ശരീരം നാട്ടിലെത്തിക്കുന്ന പദ്ധതിയെക്കുറിച്ച് ലോക കേരള സഭയുടെ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു. 2019-20 ബജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതി ഏപ്രിലിൽ മാസം മുതലാണ് പ്രാബല്യത്തിൽ വരുന്നത്. അതനുസരിച്ച് ഈ കാര്യത്തിന് വ്യക്തമായ നിയമവും ചട്ടവും രൂപീകരിക്കേണ്ടതുണ്ട്. ഏതെല്ലാം വിഭാഗങ്ങൾക്കാണ് ഈ സൗജന്യ സഹായം ലഭിക്കുക എന്നതടക്കമുള്ള കാര്യങ്ങൾ നിശ്ചയിക്കേണ്ടതായുണ്ട്. നടപടിക്രമങ്ങൾ അതിവേഗം പൂർത്തീകരിച്ച് ഇത് പ്രാബല്യത്തിൽ വരും.

നിലവില്‍ പദ്ധതിയുടെ വിവരങ്ങൾ നോർക്കയുടെ കോൾസെന്ററിൽ ലഭ്യമല്ല. എന്നാല്‍ ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്ന ചില മാധ്യമങ്ങൾ നോർക്കയുടെ കോൾസെന്ററിൽ വിളിച്ച് പദ്ധതിയെക്കുറിച്ച് ആശയക്കുഴപ്പങ്ങൾ മനപ്പൂർവ്വം സ്യഷ്ടിക്കാൻ ശ്രമിക്കുകയാണ്.

നിലവിൽ പ്രവാസികളുടെ ഭൗതീക ശരീരം അവരുടെ നാട്ടിലേക്കും അസുഖബാധിതരെ സൗജന്യമായി ആശുപത്രിയിലേക്കോ നാട്ടിലേക്കോ എത്തിക്കുന്ന നോർക്ക എമർജൻസി ആംബുലൻസ് സർവ്വീസ് പദ്ധതിയെക്കുറിച്ചും, ഭൗതീക ശരീരം നാട്ടിലെത്തിക്കുന്നതിന് ധനസഹായം നൽകുന്ന ‘കാരുണ്യം’ പദ്ധതിയെക്കുറിച്ചുമുള്ള വിവരങ്ങൾ മാത്രമേ നോർക്കയുടെ കോൾസെന്ററിൽ നിന്ന് ലഭ്യമാകുകയുള്ളൂ. പുതിയ പദ്ധതി പ്രാബല്യത്തിൽ വരുന്നതനുസരിച്ച് വിശദവിവരങ്ങൾ നോർക്കയുടെ കോൾസെന്ററിലും വെബ്സൈറ്റിലും ലഭിക്കുന്നതായിരിക്കുമെന്നും നോര്‍ക്ക അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!