ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി. തിങ്കളാഴ്ച രാവിലെ ഷോപ്പിയാനിലെ മുനിഹാള്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് തീവ്രവാദികളെ സൈന്യം വധിച്ചു. പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ നടത്തുകയായിരുന്നു. കൊല്ലപ്പെട്ട തീവ്രവാദികള്‍ ലഷ്‌കർ ഇ ത്വയ്ബയുമായി ബന്ധമുള്ളവരാണെന്ന് സുരക്ഷാസേന വ്യക്തമാക്കി. തീവ്രവാദികള്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു ജവാന് പരിക്കേറ്റതായി കശ്മീര്‍ ഐ.ജി.പി. വിജയ് കുമാര്‍ വ്യക്തമാക്കി. തീവ്രവാദികളുടെ പക്കല്‍നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.